
അമേരിക്കൻ നഗരമായ ബാർട്ടി മോറിൽ ബാര്‍ബര്‍ ഷോപ്പില്‍ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു.മുഖം മൂടി ധരിച്ചെത്തിയ അക്രമിസംഘം പിടികൂടാനായിട്ടില്ല സംഭവത്തിൻറഎ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടു.
അമേരിക്കയുടെ കിഴക്കൻ പ്രവിശ്യയിലുള്ള ബാൾട്ടിമോറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് നഗരത്തിലെ ബ്യൂട്ടി പാർലറിൽ കടന്നു വന്ന മുഖം മൂടി ധരിച്ച മൂന്ന് പേരാണ് അക്രമം നടത്തിയത്. പാർലറിൽ അതിക്രമിച്ച കടന്ന ഇവർ ആളുകൾക്ക് നേരെ തുരുതുരാ വെടിയുർത്തുകയായിരുന്നു. സംഭവശേഷം മൂന്നംഗ സംഘം ഒടിരക്ഷപ്പെട്ടു. സംഭവത്തിൽ 26 കാരനായ കോഡി ബോയിഡ മരണപ്പെടു പത്തിലെറെ പേർക്ക് ഗുരുതരമായി പരുക്കേറ്റതായി ബാർട്ടി മോർപോലീസ് വക്താവ് ടി.ജെ സ്മിത്ത് പറഞ്ഞു.
ആക്രമണത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. അതേസമയം വെടിവെച്ചവരുടേതെന്ന് കരുതപ്പെടുന്ന രണ്ടു വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam