പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

Published : Dec 30, 2025, 05:49 PM IST
bar open

Synopsis

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും.

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ബാര്‍ ഹോട്ടലുകളിൽ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ബാര്‍ ഹോട്ടൽ ഉടമകള്‍ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നിൽ എത്തിച്ചിരുന്നു.  മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ് നാളെ ഒരു മണിക്കൂര്‍ സമയം നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളുണ്ടായാൽ ബാര്‍ ഹോട്ടലുകള്‍ പൂട്ടിക്കും. അല്ലാത്ത പക്ഷം ബാറുകള്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരും നിഷ്കളങ്കര്‍ അല്ല, കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, ചോദ്യം ചെയ്യൽ രഹസ്യമാക്കി വെച്ചു; വിഡി സതീശൻ
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; പുതിയ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു