ഏപ്രില്‍ അഞ്ചിനുള്ളില്‍ പ്രശ്‌നം തീരുമെന്ന പ്രതീക്ഷയില്‍ ബി.ഡി.ജെ.എസ്

Web Desk |  
Published : Mar 31, 2018, 06:44 AM ISTUpdated : Jun 08, 2018, 05:46 PM IST
ഏപ്രില്‍ അഞ്ചിനുള്ളില്‍ പ്രശ്‌നം തീരുമെന്ന പ്രതീക്ഷയില്‍ ബി.ഡി.ജെ.എസ്

Synopsis

ബി.ഡി.ജെ.എസ് ഇല്ലാതെ മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ബിജെപിക്ക് മുന്നിലുള്ള പ്രതിസന്ധി​

ചേര്‍ത്തല: ബിജെപിയെ ഒഴിവാക്കി എന്‍.ഡി.എ യോഗം വിളിച്ച് ചേര്‍ക്കുമെന്ന ബി.ഡി.ജെ.എസ്സിന്റെ തീരുമാനം നടപ്പായില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ബി.ഡി.ജെ.എസ്സിന്റെ വെല്ലുവിളി.ഏപ്രില്‍ അഞ്ചിനുള്ളില്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന പ്രതീക്ഷയില്‍ ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹകരിക്കാതെ മാറി നില്‍ക്കുകയാണ് ബി.ഡി.ജെ.എസ്സ്.

ഈ മാസം 14-ന് ചേര്‍ത്തലയില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ്സിന്റെ നേതൃയോഗത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളിയാണ് ബിജെപിയില്ലാതെ എന്‍ഡിഎ യോഗം വിളിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം രണ്ടാഴ്ചയും രണ്ടു ദിവസവും പിന്നിട്ടു. ഒന്നും നടന്നില്ല, എന്‍ഡിഎയില്‍ സി.കെ.ജാനു ഒഴികെയുള്ള എല്ലാവരും ബിഡിജെഎസ്സിന് ഈ തീരുമാനത്തെ പിന്തുണച്ചതുമില്ല. 

ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ വെറുതെയിരിക്കുകയാണ് ബി.ഡി.ജെ.എസ്. ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെ പിഎസ് ശ്രീധരന്‍പിള്ള സജീവമായി വോട്ടര്‍മാരെ കാണുകയും ചെയ്യുന്നു. ബി.ഡി.ജെ.എസ് ഇല്ലാതെ മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ബിജെപിക്ക് മുന്നിലുള്ള പ്രതിസന്ധി. എല്‍ഡിഎഫും യുഡിഎഫും ഒരാഴ്ച മുമ്പ് തന്നെ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി മുന്നണി സംവിധാനം ശക്തമാക്കുകയും ചെയ്തു.  ഏപ്രില്‍ അഞ്ചിനുള്ളില്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ തീരുമാനമാക്കുമെന്ന ഉറപ്പിലാണ് ഇപ്പോള്‍ ബിഡിജെഎസ്. 

എല്‍ഡിഎഫോ യുഡിഎഫോ ബിഡിജെഎസ്സിനെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ലാത്തതിനാലാണ് ബിഡിജെഎസ്സിന്റെ സമ്മര്‍ദ്ദ തന്ത്രം പാളിയത്. പക്ഷേ ഇനിയും ബിഡിജെഎസ് ഇങ്ങനെ വിട്ടുനിന്നാല്‍ ചെങ്ങന്നൂരില്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത