
ദില്ലി: മൊസൂളില്‍ ഐഎസ് ഭീകരര്‍ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഞായറാഴ്ച്ച ഇറാഖിലേക്ക് തിരിക്കും. മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് നാട്ടിലെത്തിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല
കഴിഞ്ഞ മാര്‍ച്ച് 20-നായിരുന്നു രാജ്യസഭയില്‍ സുഷമ സ്വരാജിന്റെ ഈ പ്രസ്താവന. മന്ത്രി വികെ സിംഗ് താമസിയാതെ ഇറാഖിലേക്ക് പോകുമെന്ന് അറിയിച്ചിട്ടും 10 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ തുടങ്ങുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ നേരത്തെ തന്നെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കൃത്യമായ വിവരം ലഭിച്ചിട്ടും ഇക്കാര്യം ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചു എന്നതായിരുന്നു പ്രധാന വിമര്‍ശനം. 2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
പിന്നീട് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരം മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷമാണ് ഇവരെ കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്. കൂട്ട ശവക്കുഴികളില്‍ മറവ് ചെയ്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്. മൃതദ്ദേഹ അവശിഷ്ടങ്ങള്‍ ഇറാക്കിലെ മാര്‍ട്ടിയേഴ്‌സ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവ നാട്ടിലെത്തിക്കാനുള്ള കാലതാമസത്തിന്റെ കാരണത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam