ഓപ്പറേഷന്‍ ബോസ് തുടരുന്നു, സ്വകാര്യവാഹനങ്ങളില്‍ ബീക്കണ്‍ വിലക്കും

By Web DeskFirst Published Jul 16, 2016, 2:13 PM IST
Highlights

ബീക്കണ്‍ ലൈറ്റും സര്‍ക്കാര്‍ബോര്‍‍ഡും വച്ച് ഓടുന്ന സ്വകാര്യവാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് ഗതാഗത കമ്മിഷണര്‍. ഔദ്യോഗികാവശ്യങ്ങളുടെ പേരില്‍ സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ആഡംബര വാഹനങ്ങളില്‍  ബീക്കണ്‍ലൈറ്റ് വച്ച്  ഇനി പാഞ്ഞുനടക്കാനാവില്ല. സര്‍ക്കാര്‍ ബോര്‍ഡ് വയ്‌ക്കുന്നതിനും നിയന്ത്രണം കൊണ്ടുവരും. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയും സര്‍ക്കാര്‍ ചിഹ്നങ്ങള്‍ അതിന് വേണ്ടി ദുരുപയോഗം ചെയ്യുന്നതും പതിവായതോടെയാണ് നടപടി. പൊതു മേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടക്കം വലിയൊരു വിഭാഗത്തിന്‍റെ നിയമലംഘനം തടയാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ നീക്കം. ചട്ടപ്രകാരം സ്വകാര്യ വാഹനം സര്‍്കകാര്‍ ആവശ്യത്തിന്  ഉപയോഗിക്കണമെങ്കില്‍  കര്‍ശന കരാര്‍ വ്യവസ്ഥകളുണ്ട്. ഇത് ഉറപ്പാക്കാത്തവര്‍ക്കെതിരെയാണ് നടപടി വരുന്നത്.
 
ഓപ്പറേഷന്‍ ബോസ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ നടപടിയില്‍ കുടുങ്ങിയതേറെയും പ്രമുഖരാണ്. ഇവര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് ഗതാഗത കമ്മിഷണറുടെ അവകാശവാദം.

click me!