മുത്തലാഖിനെ ന്യായീകരിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

Published : Jul 16, 2016, 12:39 PM ISTUpdated : Oct 05, 2018, 01:49 AM IST
മുത്തലാഖിനെ ന്യായീകരിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

Synopsis

മുത്തലാഖിനെ ന്യായീകരിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. മുത്തലാഖിനെതിരെ നടക്കുന്ന വിമര്‍ശം മുസ്ലീം സമുദായത്തിനെതിരായ നീക്കമാണെന്ന് ബോര്‍ഡംഗം ഡോ.അസ്മ സെഹ്റ പറഞ്ഞു. തലാഖ് ചൊല്ലുന്നതിനെ കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ മൂന്ന് മാസമായി മാധ്യമങ്ങളിൽ സജീവമാണ്. ഇത് ഒരു അനാവശ്യവിവാദമാണെന്ന് അസ്മ സെഹ്റ പറഞ്ഞു.

മുസ്ലീം സമുാദയത്തിലെ 97 ശതമാനം വിവാഹ ബന്ധങ്ങളും വിജയകരമാണനെന്ന് അവകാശപ്പെട്ടാണ് അസ്മ സെഹ്റ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മുസ്ലിം വ്യക്തിനിയമത്തിനുനേരെയുള്ള കടന്നാക്രമണത്തെ ചെറുക്കുമെന്നും വ്യക്തമാക്കി. മുത്തലാഖിനെ കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ എത്തിയ ബോര്‍ഡ് അംഗം തുടക്കം മുതല്‍ അതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ബന്ധങ്ങള്‍ വഷളാകുമ്പോള്‍ അതില്‍ നിന്നുള്ള ആശ്വാസം നല്‍കലാണ് വിവാഹമോചനം എന്നു കൂടി അസ്മ സെഹ്റ പറഞ്ഞുവച്ചു.

ബഹുഭാര്യത്വത്തെയും ഡോ.അസ്മ സെഹ്റ ന്യായീകരിച്ചു. തെക്കേ ഇന്ത്യയിലെ ആദ്യ സിറ്റിംഗിനെത്തിയ ബോര്‍ഡംഗം, ഭര്‍ത്താവിനാലുപേക്ഷിക്കപ്പെട്ട അഫ്സാന എന്ന യുവതിയേയും കുഞ്ഞിനേയും കാണാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ശരിയത്ത് നിയമങ്ങള്‍ ലംഘിച്ച് മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അര്‍ഷാദിനെതിരെ അഫ്സാനയും കുഞ്ഞും അയാളുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഇവരെ സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച ബോര്‍ഡംഗം വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന മുസ്ലിം വനിതാ സംഘടനാ നേതാക്കളെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പെരുമഴയത്തും ടാങ്കറിലെത്തി ചെടികൾക്ക് വെള്ളമൊഴിച്ച് കോർപ്പറേഷൻ തൊഴിലാളികൾ! അമ്പരന്ന് സോഷ്യൽമീഡിയ, രൂക്ഷവിമർശനം
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പുറത്തേക്ക്; സ്വീകരണം നൽകി പ്രവർത്തകർ