തേനീച്ചക്കൂട് ഇളകി; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ കളികാണാനെത്തിയ മൂന്ന് പേർ ആശുപത്രിയിൽ

Published : Jan 29, 2019, 12:36 PM ISTUpdated : Jan 29, 2019, 12:41 PM IST
തേനീച്ചക്കൂട് ഇളകി; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ കളികാണാനെത്തിയ മൂന്ന് പേർ ആശുപത്രിയിൽ

Synopsis

ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ തേനീച്ച കൂട് ഇളകി. സാരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ 

തേനീച്ചക്കൂട് ഇളകി; ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ കളികാണാനെത്തിയ 3 പേർ ആശുപത്രിയിൽ 

തിരുവനന്തപുരം : ഇന്ത്യ എ - ഇംഗ്ലണ്ട്‌ ലയണ്‍സ്‌ നാലാം ഏകദിനം  തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് തേനീച്ച്കൂട്ടം ഇളകിയെത്തിയത്. അപ്പർ ഗ്യാലറിയിലിരുന്ന കണികൾ ചിതറിയോടി. പലർക്കും പരിക്കേറ്റു. കൂട്ടത്തിൽ സാരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലാക്കി . 

കാണികൾ ചിതറി ഓടി സ്റ്റേഡിയം അലങ്കോലമായതോടെ പതിനഞ്ച് മിനിറ്റോളം കളി നിർത്തി വച്ചു . മത്സരം കാണാൻ പൊതുവെ ആള് കുറവായിരുന്നതിനാൽ അപ്പർ ഗ്യാലറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്. തേനീച്ച കൂട് ഇളക്കി പ്രകോപനം ഉണ്ടാക്കിയതും അപ്പർ ഗ്യാലറിയിൽ എത്തിയ കാണികൾ തന്നെയാണെന്നാണ് ഇവരുടെ നിഗമനം. സ്റ്റേഡിയത്തിലെ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.കളികഴിഞ്ഞ് കാണികൾ ഒഴിഞ്ഞ ശേഷം തേനീച്ചകളെ കൈകാര്യം ചെയ്യാനിരിക്കുകയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അധികൃതർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മികച്ച പാരഡി ഗാനത്തിന് കുഞ്ചൻ നമ്പ്യാര്‍ പുരസ്കാരവുമായി സംസ്കാര സാഹിതി; 'ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രതിരോധം'
നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും