കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; വിജിലൻസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു

Published : Jan 29, 2019, 12:08 PM IST
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; വിജിലൻസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു

Synopsis

കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയാണ് വിജിലൻസ് കേസെടുത്തത്. തുടരന്വേഷണത്തിൽ ഇവരെ കുറ്റവിമുക്തരാക്കിയാണ് വിജിലൻസ് അന്തിമ റിപ്പോർട്ട് കൊടുത്തത്

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിൽ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, എം ഡി രതീഷ് എന്നിവരെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു. തോട്ടണ്ടി ഇറക്കുമതിയിൽ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് കേസ് എടുത്തിരുന്നത്.

കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നിട്ടില്ലെന്ന റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയാണ് വിജിലൻസ് കേസെടുത്തത്. തുടരന്വേഷണത്തിൽ ഇവരെ കുറ്റവിമുക്തരാക്കിയാണ് വിജിലൻസ് അന്തിമ റിപ്പോർട്ട് കൊടുത്തത്. തോട്ടണ്ടി ഇറക്കുമതിയിൽ 2.86 കോടി രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദിത്യയ്ക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച്; ചാറ്റുകളെല്ലാം മായ്ച്ചു, ദുരൂഹതയുണ്ടെന്ന് അധ്യാപകർ
'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് 16 മുതൽ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും