ഫേസ്ബുക്ക് കാമുകനെ തേടി ബംഗാളി വീട്ടമ്മ; കാമുകന്‍ സെന്‍ട്രല്‍ ജയിലില്‍

Published : Jul 02, 2016, 05:48 AM ISTUpdated : Oct 04, 2018, 11:57 PM IST
ഫേസ്ബുക്ക് കാമുകനെ തേടി ബംഗാളി വീട്ടമ്മ; കാമുകന്‍ സെന്‍ട്രല്‍ ജയിലില്‍

Synopsis

തിരുവനന്തപുരം: ഫേസ്ബുക്ക് കാമുകനെ തേടി തിരുവനന്തപുരത്ത് എത്തിയ ബംഗാളി വീട്ടമ്മയെ പോലീസ് തിരിച്ച് അയച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയും ഏഴുവയസുള്ള കുട്ടിയുടെ അമ്മയുമായ യുവതി വട്ടിയൂര്‍ കാവ് സ്വദേശിയായ ഷാന്‍ സലിമിനെ അന്വേഷിച്ചാണ് എത്തിയത്. ഇവര്‍ പോലീസ് കണ്‍ട്രോണ്‍ റൂമിനെയാണ് ആദ്യം സമീപിച്ചത്. പിന്നീട് ഷാനിനെക്കുറിച്ച് അന്വേഷിച്ച പോലീസ് ഇയാളെ കണ്ടെത്തിയത് പൂജപ്പുര ജയിലില്‍. ഇതോടെയാണ് പോലീസ് ഇടപെട്ട് ഇവരെ നാട്ടിലേക്ക് തിരിച്ച് അയച്ചത്. 

ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണ്ണവുമായാണ് ഇവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഷാനിനെ അന്വേഷിച്ച് എത്തിയത്. അതിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ ബംഗാളില്‍ കേസ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹ്ലൂബ്ലി പോലീസുമായി സംഭവത്തില്‍ കേരള പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് വഴി യുവതിയുമായി ബന്ധം സ്ഥാപിച്ച ഷാന്‍ ഇവരോട് പ്രണയാഭ്യര്‍ത്ഥന നടത്തി ഒരു ലക്ഷം രൂപ കൈക്കലാക്കിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.

സമാനമായ കേസുകളുടെ പേരില്‍ ആണ് ഇയാളെ അടുത്തിടെ പോലീസ് പിടികൂടിയത്. ഗള്‍ഫിലേക്ക് മുങ്ങിയ ഇയാളെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് പോലീസ് പിടിച്ചത്. ബംഗാള്‍ യുവതി എത്തുന്നതിന് മുന്‍പേ ആസാം സ്വദേശിയായ ഒരു യുവതിയും ഷാനിനെ തേടി പൂജപ്പുര ജയിലില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
മദ്യവിൽപ്പനക്കാരനായി ബെഹ്റ, ആദ്യ കുപ്പി വാങ്ങി എംആർ അജിത്കുമാർ വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു