Latest Videos

വാഹനം  വാങ്ങുമ്പോള്‍ സൗജന്യമായി  ഹെൽമെറ്റ്  നൽകണമെന്ന ഉത്തരവ് അട്ടിമറിക്കുന്നു

By Web DeskFirst Published Jul 2, 2016, 4:26 AM IST
Highlights

തിരുവനന്തപുരം: ഇരുചക്ര  വാഹനം  വാങ്ങുമ്പോള്‍ സൗജന്യമായി  ഹെൽമെറ്റ്  നൽകണമെന്ന  ട്രാൻസ്പോർട്ട്  കമ്മീഷണറുടെ  ഉത്തരവ് അട്ടിമറിക്കുന്നു. സൗജന്യമായി നൽകുന്ന ഹെൽമെറ്റിന്‍റെ തുക  വാഹനത്തോടൊപ്പം ഈടാക്കിയാണ്  ‍  ട്രാൻപോർട്ട്  കമ്മീഷണറുടെ  ഉത്തരവ് വാഹന വിതരണക്കാർ അട്ടിമറിക്കുന്നത്. സൗജന്യ  ഹെൽമെറ്റ്  വിതരണത്തിലെ  ഈ  തട്ടിപ്പ്  അറിഞ്ഞിട്ടും മോട്ടോർ വാഹന വകുപ്പ്  ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. ഏഷ്യാനെറ്റ്  ന്യൂസ്  അന്വേഷണം.

ഏപ്രിൽ ഒന്നുമുതലാണ്  സംസ്ഥാനത്തെ വാഹന നിർമ്മാതാക്കൾ   വാഹനത്തോടൊപ്പം സൗജന്യ ഹെൽമറ്റ് കൂടി നൽകണമെന്ന ഉത്തരവ് ട്രാൻപോർട്ട് കമ്മീഷണർ പുറപ്പെടുവിച്ചത്. ഈ ഉത്തരവിറങ്ങിങ്ങതിന് ശേഷം ഇരുചക്ര വാഹനം വാങ്ങുമ്പോൾ സൗജന്യ ഹെൽമറ്റ് ലഭിച്ചോ എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ്

ട്രാൻപോർട്ട് കമ്മീഷണർ ടോമിൻ തച്ചങ്കരിയുടെ ഉത്തരവിറങ്ങുന്നത് മാർച്ച് മുപ്പതിനാണ്.  ഉത്തരവ് വരുന്നതിന് മുൻപ് ജനുവരിയിൽ തിരുവനന്തപുരത്ത് നിന്നും വാങ്ങിയ സ്കൂട്ടറിന്‍റെ ബില്ല് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് ലഭിച്ചു.  ബില്ലിൽ സ്കൂട്ടരിന്‍റെ ഷോറൂം  വില 46,943  ആണ്. ഹെൽമറ്റ് അടക്കമുളളവയ്ക്ക് പ്രത്യേക വില നൽകണമായിരുന്നു.  

ട്രാൻപോർട്ട് കമ്മീഷണർ ഹെൽമെറ്റ് സൗജന്യമാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയതിന് ശേഷം  ഏഴാം തീയ്യതി വാങ്ങിയ ഇതേ ശ്രേണിയിലുളള സ്കൂട്ടറിന്‍റെ  ഷോറൂം വില 47,527 രൂപയായി ഉയർന്നിട്ടുണ്ട്.  വിപണയിൽ 

അടിസ്ഥാന വിലയിൽ മാറ്റമൊന്നും വരാതിരുന്നപ്പോഴാണ് കേരളത്തിലെ ഷോറൂം അടിസ്ഥാന വിലയിൽ  ഈ മാറ്റം. ചില ഷോറൂമുകളിൽ മൂവായിരം രൂപവരെ വർദ്ധിച്ചുവെന്ന് ഷോറൂം ജീവനക്കാർ തന്നെ പറയുന്നു.

ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ഹെൽമെറ്റ് നിർബന്ധമാക്കിയത് അവിടെയും അട്ടിമറിയുണ്ടായി. വൻതുക ഈടാക്കി നൽകുന്ന ഹെൽമെറ്റിന് അഞ്ചൂറ് രൂപയിൽ താഴെയാണ്. അതായത് അപകടങ്ങളെ അതിജീവിക്കാൻ  സൗജന്യ ഹെൽമെറ്റിന് കഴിയില്ല. 

click me!