യുവനടി ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

Published : Feb 08, 2017, 03:16 AM ISTUpdated : Oct 04, 2018, 07:27 PM IST
യുവനടി ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

Synopsis

കൊല്‍ക്കത്ത: ബംഗാളി യുവനടിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  ബംഗാളി സിനിമ, സീരിയല്‍ താരം ബിതാസ്ത സാഹയെ(28)യാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയില്‍ സുഹൃക്കളാണ് മൃതദേഹം കണ്ടെത്തിയത്. ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.  

കുറച്ചുകാലമായി ഫ്‌ളാറ്റില്‍ തനിയെ താമസിക്കുകയായിരുന്നു ബിതാസ്ത. ചൊവ്വാഴ്ച സുഹൃത്തുക്കള്‍  പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹില്‍ ഹൈവേ റണ്‍; മിലിന്ദ് സോമന്‍ ഓടിയത് 20കിലോമീറ്റർ ദൂരം, കൂട്ടയോട്ടം ചപ്പാത്തിൽ സമാപിച്ചു
കൊല്ലത്ത് ബിജെപി നേതാവിന്റെ മകനെ ആർഎസ്എസുകാർ മർദിച്ച കേസ്; 15 പ്രതികളെ ഒരാഴ്ചയായിട്ടും പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്