ബംഗളുരുവില്‍ ജനുവരി അവസാനം വരെ പകല്‍ വൈദ്യുതിയില്ല

Published : Jan 12, 2018, 12:03 PM ISTUpdated : Oct 05, 2018, 02:26 AM IST
ബംഗളുരുവില്‍ ജനുവരി അവസാനം വരെ പകല്‍ വൈദ്യുതിയില്ല

Synopsis

ബംഗളുരു: ഗതാഗതക്കുരുക്കും മലീനീകരണവും സൂക്ഷിച്ച് നടന്നില്ലെങ്കില്‍ കുഴിയില്‍ വീഴ്ത്തുന്ന നടപ്പാതകളുമൊക്കെയാണ് ബംഗളുരുവില്‍ താമസിക്കുന്ന ഏതൊരാളെയും കുഴയ്‌ക്കുന്ന കാര്യങ്ങള്‍. ഇതിനൊക്കെ പുറമെ ഈ മാസം മുഴുവന്‍ പകല്‍ വൈദ്യുതിയുണ്ടാവില്ലെന്ന പുതിയൊരും 'പണി' കൂടി കിട്ടിയിരിക്കുകയാണ് രാജ്യത്തെ ഐ.ടി നഗരത്തിന്. ജനുവരി അവസാനം വരെ പകല്‍ പത്തിനും വൈകുന്നേരം ആറ് മണിക്കും ഇടയ്‌ക്ക് പവര്‍കട്ടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബംഗളുരു ഇലക്ട്രിക് സപ്ലൈ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു.

നഗരത്തിലെ വൈദ്യുത വിതരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഇത്ര വലിയ നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നതെന്ന് കോര്‍പറേഷന്‍ വിശദീകരിക്കുന്നു. കാലഹരണപ്പെട്ട കേബിളുകളും മറ്റ് സംവിധാനങ്ങളും മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഈ സമയങ്ങളില്‍ സബ്സേറ്റഷനുകള്‍ പ്രവര്‍ത്തിക്കില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പല സമയങ്ങളിലായി വൈദ്യുതി നിലയ്‌ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു;. 'ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടായി, അപൂർവ്വമായി ഉണ്ടാകുന്ന അവസ്ഥ', പ്രതികരിച്ച് ആശുപത്രി അധികൃതർ
'സിപിഐ നിലപാട് അനൈക്യമെന്ന തോന്നലുണ്ടാക്കി, മുന്നണിക്കുള്ളിലാണ് സിപിഐ ചർച്ച ചെയ്യേണ്ടത്': മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ