
കൊച്ചി: കൊച്ചിയിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അധിക സീറ്റ് നേരിട്ട് ആവശ്യപ്പെടുമെന്ന കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍.
രാഹുല്‍ ഗാന്ധിയോട് ഘടകക്ഷികള്‍ ആരും സീറ്റ് ആവശ്യപ്പെടില്ലെന്ന് ബെന്നി പറഞ്ഞു. യുഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നത് ദേശീയതലത്തില്‍ അല്ല. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കേരളത്തില്‍ തന്നെയാണ് സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനമെടുക്കുക എന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam