'ആ പ്രൊട്ടന്‍ക്ഷന്‍ ഓഫീസറെ സമ്മതിക്കണം, ചിരിക്കാതെ നില്‍ക്കുന്നതിന്'; മോദിയെ ട്രോളി ബെന്യാമിന്‍

Web Desk |  
Published : May 12, 2018, 01:18 PM ISTUpdated : Jun 29, 2018, 04:17 PM IST
'ആ പ്രൊട്ടന്‍ക്ഷന്‍ ഓഫീസറെ സമ്മതിക്കണം, ചിരിക്കാതെ നില്‍ക്കുന്നതിന്'; മോദിയെ ട്രോളി ബെന്യാമിന്‍

Synopsis

ആ പ്രൊട്ടക്‌ഷൻ ഓഫീസര്‍ എങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നു

തുടര്‍ച്ചയായി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് വെട്ടിലായ പ്രധാനമന്ത്രിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലാണ് ബെന്യാമിന്റെ പരിഹാസം. മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നില്‌ക്കുന്ന ആ പ്രൊട്ടക്‌ഷൻ ഓഫീസറെ സമ്മതിക്കണം. ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നുവെന്നാണ് ബെന്യാമിന്‍ ചോദിക്കുന്നത്.  

കുറഞ്ഞ സമയത്തിനുള്ളില്‍ ബന്യാമിന്റെ പരിഹാസത്തിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി ആളുകളാണ് പോസ്റ്റില്‍ പ്രതികരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നടത്തിയ പല പ്രസ്താവനകളും വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. 1948ലെ പാക് യുദ്ധത്തിന് ശേഷം മുൻ കരസേന മേധാവി ജനറൽ തിമ്മയ്യയെ നെഹ്റുവും വി കെ കൃഷ്ണമേനോനും അപമാനിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങി, വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി ഫയർ ഫോഴ്സ്
അവകാശവാദങ്ങളിലും എതിർപ്പുകളിലും തീർപ്പ് ഉണ്ടാക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിച്ചു, ബംഗാൾ വോട്ടർപട്ടിക പരിഷ്കരണത്തിൽ നി‌‌ർണായക ഇടപെടലുമായി സുപ്രീം കോടതി