വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മുംബൈ: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താരത്തിൻ്റെ വലത് കൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലായണ്. കൂടാതെ, വലത് തോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും ഡ്രസ്സിങ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ ആണ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിനെ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വസതിയിലെത്തി സന്ദർശിച്ചത്. മുംബൈയിൽ ഒരു തരത്തിലുള്ള ഗുണ്ടായിസവും ഭീഷണികളും വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
സംഭവത്തിന് ശേഷം ടൈഗർ ഷ്റോഫും അമ്മ ആയിഷ ഷ്റോഫും വലിയ ഞെട്ടലിലാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു വലിയ സംഭവമാണ്. അഞ്ച് റൗണ്ട് വെടിയാണ് അവർ ഉതിർത്തത്. ഭാഗ്യവശാൽ അദ്ദേഹം സുരക്ഷിതനാണ്. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സംഭവം അപലപനീയമാണ്. താൻ അദ്ദേഹത്തെ നേരിൽ കണ്ടു. വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് അദ്ദേഹത്തിന്റെ ഇടത് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്. ഒരു തരത്തിലുള്ള ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്നും ഷിൻഡെ പറഞ്ഞു.
മുംബൈയിൽ 1990കളിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവായിരുന്നുവെന്നും എന്നാൽ മുംബൈ പൊലീസ് അത് നിയന്ത്രണവിധേയമാക്കിയെന്നും ഷിൻഡെ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയാനും ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാനും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ ആണ് ടൈഗർ ഷ്റോഫിനെ വെടിവെപ്പ് ഉണ്ടായത്. മുംബൈയിലെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ടൈഗർ ഷ്റോഫിന് നേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) മോഹിത് ഗാർഗ് പറഞ്ഞു. സംഭവത്തിൽ നടന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവർക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. എന്നാൽ നടന് വെടിയേറ്റിട്ടില്ല. ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വെടിവെപ്പ് നടന്നത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ഗുണ്ടാ തലവൻ അനിൽ പണ്ഡിറ്റ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില ചോദ്യംചെയ്ത് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.


