ഹിലരിക്ലിന്‍റണിന് പിന്തുണ പ്രഖ്യാപിച്ച് ബേണി സാന്റേഴ്സൺ

By Web DeskFirst Published Jul 13, 2016, 12:46 AM IST
Highlights

ന്യൂ ഹാംഷെയര്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലരിക്ലിന്‍റണിന് പിന്തുണയുമായി ബേണ് സാന്റേഴ്സൺ. പ്രാധമിക ഘട്ടത്തിൽ കടുത്ത വിമർശനങ്ങള്‍ വെല്ലുവിളിയും ഉയർത്തിയ സാന്റേഴ്സന്റെ പിന്തുണ ഹിലരിക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ്. പ്രൈമറി തെരഞ്ഞെടുപ്പിൽ  ബേണി സാന്റേഴ്സണ് 60 ശതമാനത്തിലധികം വോട്ടിന്‍റെ വൻ വിജയം നൽകിയ ന്യൂ ഹാംഷെയറിലെ പ്രചാരണ പരിപാടിയിൽ നേരിട്ട് എത്തിയാണ് ബേണി സ്ന്റേഴ്സൺ ഹിലരി ക്ലിന്റണ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.

അമേരിക്കയുടെ ആവശ്യങ്ങളും ജനത അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങൾക്കുമാണ് പ്രാധാന്യം നൽ കേണ്ടത്. പ്രസിഡന്‍റ് ആവാൻ ഏറ്റവും അനുയോജ്യയായ ആൾ ഹിലരിയാണെന്നതിൽ സംശയമില്ലെന്നും സാന്റേഴ്സൺ കൂട്ടിച്ചേർത്തു. കഴിഞ്ഞമാസം ഹിലരി സ്ഥാനാർത്ഥിത്വം ഉറപ്പിക്കും വരെ ശക്തമായ ഭാഷയിൽ വിമർശിച്ച സ്ന്റേഴ്സൺന്റെ പ്രസംഗം അണികളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ഹിലരിയിൽ നിന്നും വിഭിന്നമായി മിനിമം കൂലി, വരുമാന സമത്വം വാൾസ്ട്രീറ്റ് അഴിമതി അന്വേഷണം,  ചിലവുകുറഞ്ഞ ഉന്നത വിദ്യാഭാസം ആരോഗ്യ പരിപക്ഷാ പുനരലലോകനം  എന്നിവയുടെ വക്താവാണ് സാന്റേഴ്സൺ.  

ഇത്തരം പ്രശ്നങ്ങളെല്ലാം ഹിലരിക്കറിയാമെന്ന് മാത്രം പരാമർശിച്ചു പോയപ്പോൾ അനിയായികളിൽ ചിലർ യോഗസ്ഥലത്ത് പൊട്ടികരഞ്ഞു, മറ്റു ചിലർ ഇറങ്ങിപ്പോയപ്പോൾ, ഏതാനുംപേർ കൂകിവിളിക്കുകയും ചെയ്തു. ഡെമോക്രാറ്റ് ഐക്യത്തിന്റെ സമയമാണ് ഇതെന്ന മറുപടിയായിരുന്നു സാന്‍റേസണ്‍ പറയാനുള്ളത്.   വക്ര ബുദ്ധിയായ ഹിലരിക്കുള്ള സാന്റേഴ്സന്റെ പിന്തുണ , വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരക്കാർ അമേരിക്കൻ ബഹുരാഷ്ട്ര കുത്തക ബാങ്കായ ഗോൾ--ഡ്മാൻ സാച്ചസിനെ പിന്തുണയ്ക്കുപൊലെയാണെന്നായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രം പിന്‍റെ പരിഹാസം . ഏതായാലും ഹിലരി ക്യാമ്പിന് ഏറ്റവും വലിയ ഊർജ്ജമാവുകയാണ് കടുത്ത വിമർശകന്‍റെ ഈ പിന്തുണ.
 

click me!