
കോഴിക്കോട്: ഐസ്ക്രീം പാർലർ കേസിൽ നിയമപോരാട്ടം തുടരാൻ വിഎസ് ഉടൻ കീഴ്ക്കോടതിയെ സമീപിക്കും.സിബിഐ അന്വേഷണം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിപകർപ്പ് കിട്ടിയശേഷം കീഴ്ക്കോടതിയെ സമീപിക്കാൻ വിഎസ് കോഴിക്കോട്ടെ അഭിഭാഷകന് നിർദേശം നൽകി
ഐസ്ക്രീം പാര്‍ലർ അട്ടിമറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കാൻ വിഎസ് ഒരുങ്ങുന്നത് . ഇതിന്‍റെ ഭാഗമായി കീഴ്കോടതിയിൽ ഹരിജി നൽകാൻ അച്യുതാനന്ദൻ കോഴിക്കോട്ടെ അഭിഭാഷകന് നിർദേശം നൽകി. സുപ്രീം കോടതിയുടെ വിധി പകർപ്പ് കിട്ടിയ ശേഷം കീഴ്കോടതിയെ സമീപിക്കാനാണ് വിഎസ് അച്യുതാനന്ദന് അഭിഭാഷകന് നിർദേശം നൽകിയത്.
മറ്റ് അഭിഭാഷകരുമായി കൂടിയാലോചിച്ച് ഈ മാസം മുപ്പതിന് കോഴിക്കോട്ടെ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകും.
കേസിലെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് നേരത്തെ കോഴിക്കോട്ടെ ഒന്നാം ക്ളാസ് മജിസ്ട്രറ്റ് കോടതിയെ സമീപിച്ചത്.എ പിന്നീട് സിബിഐ അന്വേഷണം വേണമെന്ന നിലപാടുമായി വിഎസ് അച്യുതാനന്തൻ മുന്നോട്ട് പോയതിനാൽ കേസിൽ തുടർവാദം നടന്നിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam