
ചെന്നൈ: വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം കണക്കിലെടുത്ത് തമിഴ്നാട് തിരുവള്ളൂർ വെളിഗരം സർക്കാർ സ്കൂളിലെ അധ്യാപകൻ ജി ഭഗവാന്‍റെ സ്ഥലംമാറ്റം സർക്കാർ റദ്ദാക്കി. സ്ഥലം മാറ്റം കിട്ടി യാത്ര പറയാൻ എത്തിയ അധ്യാപകനെ വിദ്യാർത്ഥികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ്, പോകാൻ അനുവദിക്കാതെയിരുന്നതിന്‍റെ ദൃശ്യങ്ങള്‍ രാജ്യ ശ്രദ്ധയാകർഷിച്ചിരുന്നു.
ഇതിന് പിന്നാലെ വിദ്യാഭ്യാസവകുപ്പ് 10 ദിവസത്തേക്ക് ഭഗവാന്‍റെ സ്ഥലംമാറ്റം മരവിപ്പിച്ചു. ദൃശ്യങ്ങള്‍ വൈറലായതോടെ ജി ഭഗവാന്‍റെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സർക്കാറിന് ലഭിച്ചത്. തുടർന്നാണ് സ്ഥലംമാറ്റം റദ്ദാക്കി ഉത്തരവ് ഇറങ്ങിയത്. 2014 ലാണ് ഭഗവാൻ മാസ്റ്റർ വെളിഗരം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായി ചുമതലയേറ്റത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam