
കൂര്‍ഗ്: പോണ്‍ കണ്ടതില്‍ അധ്യാപകന്‍ ശാസിക്കുകയും മാപ്പ് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പതിനഞ്ചുകാരന്‍ രാസവസ്തുക്കള്‍ കുടിച്ച് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കുടകിലെ സൈനിക സ്കൂളിലെ ടോയ്‍ലെറ്റിലാണ് ഒമ്പതാംക്ലാസുകാരനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
വൈകുന്നേരത്തെ ഹാജര്‍ എടുക്കുന്ന സമയത്ത് കുട്ടിയെ കാണാതായതിന് പിന്നാലെയാണ് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തിയത്. ഇതേ സ്കൂളിലെ തന്നെ താല്‍ക്കാലിക ഹോക്കി കോച്ചാണ് കുട്ടിയുടെ പിതാവ്. സ്കൂളിന് അടുത്തുള്ള സഹോദരന്റെ വീട്ടില്‍ കുട്ടി ചെന്നിട്ടുണ്ടെന്ന പ്രതീക്ഷയില്‍ തിരക്കിയെങ്കിലും കുട്ടി അവിടെ എത്താതായതോടെയാണ് തിരച്ചില്‍ സ്കൂളിലേക്ക് വ്യാപിപ്പിച്ചത്.
ടോയ്‍ലെറ്റിന്റെ വാതില്‍ അടച്ചിട്ട നിലയില്‍ മറ്റ് വിദ്യാര്‍ത്ഥികളാണ് കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ ഉടന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഹോസ്പിറ്റലില്‍ എത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് കുടുംബം ആരോപിക്കുന്നത്. വിദ്യാര്‍ത്ഥി കെമിസ്ട്രി ലാബില്‍ നിന്ന് രാസവസ്തുക്കള്‍ കുടിച്ചതായി പിന്നീട് സ്കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. രാസവസ്തുക്കള്‍ കുടിച്ച വിദ്യാര്‍ത്ഥി ടോയ്‍ലെറ്റിലേക്ക് പോവുകയായിരുന്നു. ഉച്ചക്ക് 1.30യോടെയാണ് വിദ്യാര്‍ത്ഥി രാസ വസ്തുക്കള്‍ കുടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam