
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരും 25 കോടി സംഭാവന ചെയ്തെന്ന പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ. പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാരത് പെട്രോളിയം 25 കോടിയുടെ ചെക്ക് കൈമാറുന്ന ചിത്രമാണ് ബിജെപി അനുകൂലികള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി എന്നായിരുന്നു പ്രചരണം.
ചിത്രത്തില്‍ ഭാരത് പെട്രോളിയം അധികൃതരോടൊപ്പം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്യസഭാ എംപി വനി. മുരളീധരനും ഉണ്ടായിരുന്നു. ഇവരുടെ സാന്നിദ്ധ്യം തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ബിജെപി അനുകൂലികളുടെ പ്രചരണം സോഷ്യല്‍ മീഡിയ കയ്യോടെ പൊളിച്ചു. ഭാരത് പെട്രോളിയം എന്ന് ചെക്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തു വന്നു. ഭാരത് പെട്രോളിയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമടക്കം ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചരണത്തെ സോഷ്യല്‍മീഡിയ പൊളിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam