
ഭോപ്പാൽ: അച്ഛനെ കാണാൻ ജയിലിൽ എത്തിയ കുട്ടികളുടെ മുഖത്ത് സീൽ പതിപ്പിച്ച് ജയിൽ അധികൃതരുടെ ക്രൂരത. മധ്യപ്രദേശിലെ ഭോപ്പാൽ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് കുട്ടികളുടെ മുഖത്ത് സീൽ പതിപ്പിച്ചത്.
വിചാരണത്തടവുകാരനായ അച്ഛനെ സന്ദർശിക്കാൻ ജയിലിൽ എത്തിയതാണിവർ. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സർക്കാർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജയിൽ അധികൃതരുടെ നടപടിയെ അപലപിക്കുന്നതായും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജയിൽമന്ത്രി കുസും മെഹ്‌ദെലെ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam