തിരുവനന്തപുരം കരിമഠം കോളനിയില്‍ വന്‍ തീപിടുത്തം

By web deskFirst Published Mar 7, 2018, 9:35 AM IST
Highlights
  • തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തിരുവനന്തപുരം:  കരിമഠം കോളനിയില്‍ രാത്രി പതിനൊന്നരയോടെ വന്‍ തീപിടുത്തം. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തോഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല.

വിവരം അറിഞ്ഞ ഉടനെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. തീ സമീപത്തെ വീടുകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു.  

തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഓയില്‍ കാനുകളുടെ ശേഖരത്തില്‍ നിന്നാവാം എന്നാണ് സംശയം. ചാക്ക, നെയ്യാറ്റിന്‍കര, പാറശ്ശാല, വിഴിഞ്ഞം, കഴക്കൂട്ടം, ഹൗസിങ്ങ്   ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി എട്ടിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.
 

click me!