
പട്‌ന: വനിതാ കോളജിൽ വിദ്യാർഥിനികൾക്ക് പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്ക്. പാറ്റ്നയിലെ മഗദ് മഹിളാ കോളജ് ആണ് പെൺകുട്ടികൾ ജീൻസ്, ജെഗിങ്സ് പോലുള്ള വസ്ത്രങ്ങൾ ധരിച്ച് കാമ്പസിൽ വരുന്നത് വിലക്കിയത്. പാട്യാല വസ്ത്രങ്ങൾ ധരിക്കുന്നതിനും പുതിയ ഡ്രസ്കോഡ് പ്രകാരം വിലക്കുണ്ട്.
ഇത്തരം വസ്ത്രം ധരിക്കുന്നത് വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത്തരം വസ്ത്രങ്ങൾ അനുചിതമാണെന്നും കോളജ് അധികൃതരും പറയുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും കോളജ് വ്യക്തമാക്കി. ജീൻസ്, ജഗിങ്സ് പോലുള്ള വസ്ത്രങ്ങൾ ധരിച്ചുവരാൻ കോളജ് കാമ്പസ് ഷോപ്പിങ് മാൾ അല്ലെന്ന് പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ ഡോ. ശശി ശർമ പറഞ്ഞു.
കോളജിൽ വരുമ്പോള് ജീൻസ് ധരിക്കേണ്ട ആവശ്യമില്ല. ജീൻസ് ധരിക്കുന്നത് വ്യതിചലനമുണ്ടാക്കുമെന്നും പഠിക്കുകയാണെന്ന വികാരമുണ്ടാക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. പെൺകുട്ടികൾ മെയ്ക്കപ്പും ലിപ്സ്റ്റിക്കും 45 വയസിന് ശേഷം ചെയ്താൽ മതിയെന്ന അഭിപ്രായവും പ്രിൻസിപ്പലിനുണ്ട്. പാറ്റ്ന സർവകലാശാലക്ക് കീഴിലുള്ള പഴക്കമേറിയ വനിതാ കോളജ് ആണിത്.
നേരത്തെയുണ്ടായിരുന്ന വിനതാ പ്രിൻസിപ്പൽ ഡോ. ആശാ സിങും ജീൻസും ലഗിങ്സും കാമ്പസിൽ വിലക്കുകയും ദുപ്പട്ട സഹിതമുള്ളസൽവാർ കുർത്തി ധരിക്കാനും നിർദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നവർക്ക് 1000 രൂപ പിഴയും ചുമത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam