
പാറ്റ്ന:ഒബിസിക്കാരനായ യുവാവിന്‍റെ വിവാഹറാലിക്കിടെ നൃത്തം ചവിട്ടിയതിന് മഹാദലിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വെടിവെച്ച് കൊന്നു. ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. മുഷാര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട നവീന്‍ മാന്‍ജി നൃത്തം ചവിട്ടയതിനെ തടസപ്പെടുത്താന്‍ വരന്‍റെ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു.
വരനും കൂട്ടരും താമസിക്കുമെന്ന് സൂചിപ്പിച്ചിട്ടും മാന്‍ജി നൃത്തം തുടരുകയായിരുന്നെന്നും ആള്‍ക്കൂട്ടത്തിലൊരാള്‍ മാന്‍ജിക്ക് നേരെ വെടിയുതിര്‍ത്തെന്നുമാണ് പൊലീസ് ഓഫീസര്‍ പറയുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നാരോ വെടിയുതിര്‍ത്തെന്ന വിവാഹത്തിനെത്തിയ ആള്‍ക്കാരുടെ വാദങ്ങളെ തള്ളി, വധുവിന്‍റെ കസിനാണ് വെടിവെച്ചതെന്നാണ് മാന്‍ജിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരണപ്പെട്ടു.
ഗ്രാമവാസികള്‍ വിവാഹത്തിനെത്തിയവരെ കൊള്ളയടിച്ചെന്ന് കാണിച്ച് വരന്‍റെ ബന്ധുക്കളും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ വിവാഹത്തിനെത്തിയവരുടെ എട്ട് മോട്ടോര്‍സൈക്കിളും എട്ട് വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. പണവും അഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam