
ബിജ്നോര്‍: ബോളിവുഡ് പടത്തെ വെല്ലുന്ന രംഗങ്ങള്‍ക്ക് ഒടുവില്‍ കാമുകിയെ കല്ല്യാണത്തിന് തൊട്ട് മുന്‍പ് സ്വന്തമാക്കി യുവാവ്. കാമുകിയുടെ വിവാഹ മണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി കാമുകിയെ മാല അണിയിച്ച് സ്വന്തമാക്കുകയായിരുന്നു ഇരുപത്തിനാലുകാരനായ കാമുകന്‍. വിവാഹം നടക്കുന്ന ഹാളിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ യുവാവ് കൃത്യമായി കാമുകിയുടെ കഴുത്തിലേക്ക് വരണമാല്യം എറിഞ്ഞ് വീഴിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ബിജ്നോറിലാണ് സംഭവം.
ഒപ്പം വരന്‍റെ കയ്യിലിരുന്ന താലി തട്ടിപ്പറിച്ച് അത് കാമുകിയുടെ കഴുത്തില്‍ അണിയിക്കുകയും ചെയ്തു. ബൈക്കോടിച്ച് വന്ന യുവാവിനെ തടയാന്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞിരുന്ന വധു ഏറെ സന്തോഷത്തോടെയാണ് കാമുകനെ വിവാഹമണ്ഡപത്തില്‍ സ്വീകരിച്ചത്.
എന്നാല്‍ സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച വിവാഹം നടന്നതിന് പിന്നാലെ വധുവിന്റെ ബന്ധുക്കള്‍ കാമുകനെ നന്നായി കൈകാര്യം ചെയ്തു. ശേഷം ഇയാളെ പോലീസിന് കൈമാറി. സംഭവങ്ങളെ തുടര്‍ന്ന വരന്‍റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ദളിത് സമുദായക്കാരിയായ പെണ്‍കുട്ടിയും ഇതര സമുദായക്കാരനായ കാമുകനും സഹപാഠികളായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam