Latest Videos

മുരിങ്ങൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിക്കണമെന്ന അഭ്യർത്ഥനയുമായി ബിജു പ്രഭാകർ ഐഎഎസ്

By Web TeamFirst Published Aug 17, 2018, 6:07 PM IST
Highlights

ചാലക്കുടി അത്ലറ്റിക് സെന്ററിലാണ് ഇപ്പോൾ സഹായങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ​ഹെലികോപ്റ്ററിൽ ആഹാരസാധനങ്ങളും മറ്റും എത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ക്യാമ്പിലുള്ള ജനങ്ങൾ. 
 


തൃശൂർ: തൃശൂരിലെ മുരിങ്ങൂരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിക്കണമെന്ന അഭ്യർത്ഥനയുമായി ബിജു പ്രഭാകർ ഐഎഎസ്. 
പട്ടണത്തിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. റോഡുകൾ മുഴുവൻ വെള്ളത്താൽ മൂടിക്കിടക്കുന്നതിനാൽ തൃശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്ക്ക് സാധനങ്ങളും മറ്റും എത്തിക്കുക ദുഷ്കരമാണെന്ന് ഇദ്ദേഹം പറയുന്നു. ചാലക്കുടി അത്ലറ്റിക് സെന്ററിലാണ് ഇപ്പോൾ സഹായങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ​ഹെലികോപ്റ്ററിൽ ആഹാരസാധനങ്ങളും മറ്റും എത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ക്യാമ്പിലുള്ള ജനങ്ങൾ. 

ഗതാ​ഗത സംവിധാനങ്ങൾ തകരാറിലായതിനാൽ ഈ പരിസരപ്രദേശത്തുള്ള കടകളിലും സൂപ്പർമാർക്കറ്റുകളിൽ നിന്ന് അവശ്യ വസ്തുക്കൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. തൃശൂർ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കനത്ത മഴ‌യാണ്. ചാലക്കുടിപ്പുഴ കര കവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. മുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം അയ്യായിരത്തോളം ആൾക്കാരാണ് ഇവിടെയുള്ളത്. ഭക്ഷണസാധനങ്ങളുടെയും വസ്ത്രങ്ങളുടെയും പ്രതിസന്ധിയും ഇവിടെയുള്ളവർ നേരിടുന്നതായും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 

click me!