റോഡിലെ കുഴിയില്‍ വീണ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

Web Desk |  
Published : Jul 19, 2018, 01:38 PM ISTUpdated : Oct 02, 2018, 04:21 AM IST
റോഡിലെ കുഴിയില്‍ വീണ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

Synopsis

ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു വടക്കഞ്ചേരി സ്വദേശി മുരളിയാണ് മരിച്ചത്​

തൃശൂര്‍: തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ പാലക്കാട് വടക്കഞ്ചേരി സ്വദേശി മുരളിയാണ് മരിച്ചത്. അന്‍പതു വയസായിരുന്നു. ലെയ്ത് വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനാണ്. രാവിലെ ജോലിക്കു വരുമ്പോഴായിരുന്നു അപകടം.

കുഴിയില്‍ വീണ് നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് മുരളി റോഡിലേക്ക് വീണു. ഈ സമയം പുറകില്‍വന്ന ലോറി ഇയാളുടെ മേല്‍ കയറുകയായിരുന്നു. കുതിരാനിലെ റോഡ് നേരെയാക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തി. റോഡിലെ കുഴി നാട്ടുകാര്‍തന്നെ മണ്ണിട്ട് മൂടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

12 അംഗങ്ങളുള്ള കോൺഗ്രസിൽ ഗ്രൂപ്പ് പോര്; ആറംഗങ്ങളുള്ള എൽഡിഎഫ് ഭരണം പിടിച്ചു; ജയിച്ചത് കോൺഗ്രസ് വിമതൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്