
ബംഗളൂരു: ബംഗളൂരിനു സമീപം പട്ടാപ്പകല്‍ വെയിവയ്പ്. നഗര പ്രാന്ത പ്രദേശത്തു നടന്ന വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടു പേർ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി (എ.പി.എം.സി)മേധാവി കെ ശ്രീനിവാസിന്റെ കാറിനു നേരെ വെടിവെക്കുകയായിരുന്നു. ട്രാഫിക് സിഗ്നലിൽ കാറിന്റെ വേഗത കുറഞ്ഞപ്പോഴാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ശ്രീനിവാസനും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകമുൾപ്പെടെ ധാരാളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കെ. ശ്രീനിവാസൻ. 2013ൽ അറസ്റ്റിലായ ഇദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങിയതായിരുന്നു. കർഷകരുടെ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കുന്നതിനായി അവ ലേലത്തിൽ വിൽക്കാൻ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്മറ്റിയാണ് എ.പി.എം.സി. വെടിവെപ്പ് നടന്നതിനെ തുടർന്ന് സിറ്റിയിലും പരിസരത്തും പൊലീസ് അപായ സൂചന നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam