സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് കവര്‍ച്ചാ ശ്രമം; പ്രതികളെക്കുറിച്ച് സൂചന

Web Desk |  
Published : Jun 18, 2018, 09:59 PM ISTUpdated : Jun 29, 2018, 04:28 PM IST
സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് കവര്‍ച്ചാ ശ്രമം; പ്രതികളെക്കുറിച്ച് സൂചന

Synopsis

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് കവര്‍ച്ചാ ശ്രമം ബൈക്കിലെത്തിയ സംഘം വയോധികനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു പ്രതികളെക്കുറിച്ച് സൂചന

ഹരിപ്പാട് : സൈക്കിൾ യാത്രികനെ ബൈക്കിലെത്തിയ സംഘം ഇടിച്ചുവീഴ്‍ത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളുടേതെന്നു സംശയിക്കുന്ന ബൈക്കിന്‍റെ നമ്പർ പൊലീസിനു ലഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ജംങ്ഷന് കിഴക്ക് ബഥനി സ്കൂളിനു സമീപം വച്ച് ബൈക്കിലെത്തിയ സംഘം വയോധികനെ  ഇടിച്ച് വീഴ്ത്തി പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. നങ്ങ്യാര്‍കുളങ്ങര തട്ടാരേത്ത് വീട്ടില്‍ രാമകൃഷ്ണപിള്ളയെയാണ് അക്രമികള്‍ ആക്രമിച്ചത്. കണ്ണിനും നെറ്റിക്കും പരുക്കേറ്റ രാമകൃഷ്ണപിള്ള ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം
'കേരളത്തിൽ ഇക്കുറി മുന്നേറ്റം ഉറപ്പ്', അടുത്ത ലക്ഷ്യം 2027! യുപിയും ഗുജറാത്തുമടക്കം 7 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയെന്ന് ബിജെപി