സിപിഎം-ബിജെപി ഉഭയകക്ഷി യോഗം നടക്കുന്നത് രഹസ്യമായി

Web Desk |  
Published : May 10, 2018, 06:36 PM ISTUpdated : Oct 02, 2018, 06:32 AM IST
സിപിഎം-ബിജെപി ഉഭയകക്ഷി യോഗം നടക്കുന്നത് രഹസ്യമായി

Synopsis

സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച ചര്‍ച്ച രഹസ്യമായി

കണ്ണൂര്‍:സംഘര്‍ഷം അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത് രഹസ്യമായി.സിപിഎം-ബിജെപി ഉഭയകക്ഷി യോഗം കളക്ടറുടെ വസതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ കയറ്റരുതെന്നും നിര്‍ദ്ദേശമുണ്ട്.

വൈകിട്ട് 6 മണിക്ക് കളക്ടറേറ്റിൽ വെച്ച് ഉഭയകക്ഷി ചർച്ച നടക്കുമെന്നാണ് സിപിഎം -ബിജെപി നേതാക്കൾക്ക് ലഭിച്ചിരുന്ന വിവരം. അതേസമയം മാഹിയിൽ നടന്ന കൊലപാതകങ്ങൾക്ക് കണ്ണൂരിൽ സമാധാന ചർച്ച നടത്തിയിട്ട് എന്ത് കാര്യമെന്ന അതൃപ്തിയും പാർട്ടികൾക്കുണ്ട്.  കഴിഞ്ഞ തവണ നടന്ന സർവ്വകക്ഷിയോഗം വാക്കേറ്റത്തിൽ കലാശിച്ചിരുന്നു. അതേസമയം ഷമേജ് വധക്കേസിൽ ഫോൺ രേഖകൾ സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് ന്യൂമാഹി പൊലീസ്.  അതേസമയം ബാബു വധക്കേസിൽ പ്രതികളെ തിരിച്ചെറിഞ്ഞെങ്കിലും ഇവരെ കണ്ടെത്തേണ്ടതുണ്ട്.  

സംഘർഷ സാഹചര്യം തൽക്കാലത്തേക്ക് അയഞ്ഞത് പൊലീസിന് ആശ്വാസമായിട്ടുണ്ട്. ഇതോടെ അന്വേഷണത്തിലേക്കും പ്രതികളെ തെരയുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.  എന്നാൽ കൊലപാതകം നടന്നതോടെ ഏർപ്പെടുത്തിയ കനത്ത സുരക്ഷ തുടരും.  ഇതിനിടെയാണ് ഡിജിപിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സിപിഎം സംഘമെത്തിയത് ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം