
ഹെെദരാബാദ്: ഭാര്യയെ നാട്ടില്‍ ഉപേക്ഷിച്ച ശേഷം വിദേശത്ത് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ ഇനി കുടുങ്ങും. ഇതിനായി പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഈ ബില്ലിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യപടിയായി ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയ 25 പ്രവാസികളുടെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.
ബില്‍ അവതരിപ്പിച്ച ശേഷം അത് നിയമമാകുന്നതോടെ നടപടികള്‍ കര്‍ശനമാക്കുമെന്നും തെരഞ്ഞെടുപ്പ് യോഗത്തിനിടെ വിദേശകാര്യ മന്ത്രി പറഞ്ഞു. സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവാസികളായ ഭര്‍ത്താക്കന്മാരായ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി വന്നിരുന്നു.
ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. ഉപേക്ഷിച്ച് പോയ പ്രവാസികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകളാണ് സുപ്രീം തോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam