ബിനോയ് കോടിയേരിക്ക് വിലക്കുണ്ടെന്ന് സ്ഥിരീകരിച്ച് ബിനീഷ്

By Web deskFirst Published Feb 5, 2018, 11:27 AM IST
Highlights

തിരുവനന്തപുരം: ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന വാര്‍ത്ത സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. 1.72 കോടി രൂപമാത്രമാണ് നല്‍കാനുള്ളതെന്നും 13 കോടി രൂപ നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. 

എമിഗ്രേഷന്‍ അധികൃതരാണ് പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞത്. കഴിഞ്ഞയാഴ്ചയാണ് ബിനോയ്‌ക്കെതിരെ ജാസ് ടൂറിസം കമ്പനി ഉടമ അല്‍ മര്‍സൂഖിയാണ് ദുബായ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. 

അതേസമയം ബിനോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഇന്നലെ മാറ്റി വച്ചിരുന്നു. ശ്രീജിത്ത് വിജയനെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം മാറ്റി വച്ചത്. ഇയാള്‍ ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്. 

click me!