ബിനോയ് കോടിയേരി; പാര്‍ട്ടിക്കുള്ളിൽ അന്വേഷണം വേണ്ടെന്ന് സംസ്ഥാനഘടകം

Published : Jan 26, 2018, 07:20 PM ISTUpdated : Oct 05, 2018, 12:21 AM IST
ബിനോയ് കോടിയേരി; പാര്‍ട്ടിക്കുള്ളിൽ അന്വേഷണം വേണ്ടെന്ന് സംസ്ഥാനഘടകം

Synopsis

തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെയുള്ള തട്ടിപ്പ് കേസിൽ പാര്‍ടിക്കുള്ളിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. വിവാദത്തെ കുറിച്ച് സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണം പിബിക്ക് അയച്ചു. ബിനോയ് കോടിയേരി വായ്പയെടുത്ത ശേഷം പണം തിരിച്ചടക്കാതെ മുങ്ങി എന്ന പരാതിയിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് കേന്ദ്ര നേതൃത്വം തേടിയിരുന്നു.

ഇത് പാര്‍ടി അന്വേഷിക്കേണ്ട വിഷയമല്ലെന്നും കോടിയേരി ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നുമാണ് സംസ്ഥാനത്ത് നടന്ന നേതൃയോഗം വിലയിരുത്തിയത്. മാത്രമല്ല പ്രശ്നം മകൻ തന്നെ പരിഹരിക്കുമെന്നും കോടിയേരി പാര്‍ടി നേതാക്കളെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ തന്നെയാണ് പാര്‍ടി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെയും അറിയിച്ചത്. 13 കോടി രൂപ ബിനോയ് തിരിച്ചടക്കാനുണ്ട് എന്ന പരാതിയാണ് ദുബായ് കമ്പനിയിൽ നിന്ന് പാര്‍ടി നേതൃത്വത്തിന് കിട്ടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കപിൽ സിബലുമായി ചർച്ച, പിന്നാലെ നിർണായക നീക്കങ്ങളുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി
വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും, പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി