വട്ടവടയില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

Published : Jan 26, 2018, 05:48 PM ISTUpdated : Oct 05, 2018, 12:40 AM IST
വട്ടവടയില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

Synopsis

ഇടുക്കി:   വട്ടവടയില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു. വികസന സ്റ്റാന്റിംഗ് കമ്മറ്റി അംഗം കുമാറിനാണ് കുത്തേറ്റത്. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ വട്ടവട പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കോവിലൂര്‍ ടൗണില്‍ വച്ചാണ് പഞ്ചായത്ത് അംഗം കുമാറിന് കുത്തേറ്റത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്ക് പിന്‍ഭാഗത്താണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. ബിജെപി പ്രവര്‍ത്തകനായ അറിവഴകനാണ് കുത്തിയതെന്ന് കുമാര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുമാര്‍ കോവിലൂര്‍ ടൗണില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അറിവഴകനുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. 

സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട അറിവഴകന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം സിഡിഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടവടയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ക്യാമറക്കണ്ണടച്ച ഇതിഹാസം; ഇന്ത്യൻ ഫോട്ടോജേർണലിസന്‍റെ പിതാവ് രഘു റായ് അന്തരിച്ചു
'അമ്മ' കരയുകയാണ് എന്ന് മോദി, 'മണ്ണ്' നുഴഞ്ഞുകയറ്റക്കാരുടെ കൈയിൽ; ബംഗാളിൽ മമതക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി