മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കമ്മ്യൂണിസം വേണ്ട, അത്തരക്കാരെ പുറത്താക്കണം: താക്കീതുമായി ബിനോയ് വിശ്വം

Published : Aug 01, 2025, 01:26 PM ISTUpdated : Aug 01, 2025, 01:27 PM IST
Binoy Viswam

Synopsis

മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് പാർട്ടി വിരുദ്ധ നടപടിയാണ്.അവർ പാർട്ടിയെ സ്നേഹിക്കുന്നവരല്ല

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ട ബിനോയ് വിശ്വം. മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കമ്മ്യൂണിസം വേണ്ട. അത്തരക്കാര്‍ ആരോ  ഇതിനകത്ത് ഉണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

മാധ്യമങ്ങൾക്ക് വാര്‍ത്ത ചോർത്തി നൽകുന്നത് പാർട്ടി വിരുദ്ധ നടപടിയാണ്. അവർ പാർട്ടിയെ സ്നേഹിക്കുന്നവരല്ല. ഫേസ്ബുക്ക് ഒരു അങ്ങാടിയാണ്. പത്താൾ ഷെയർ ചെയ്താൽ കേമനായി എന്ന് കരുതുന്നുവരുണ്ട്. അത്തരക്കാർ പാർട്ടിക്ക് അകത്ത് ഉണ്ട്. അവരെ നാം തിരിച്ചറിയണം. അത്തരക്കാരെ പുറത്താക്കണം. അതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിസ്ഥാന ശമ്പളം 18000 രൂപയിൽനിന്ന് 51480 രൂപയാകുമോ? കേന്ദ്ര ജീവനക്കാർക്ക് കൈനിറയെ പണം, 8-ാം ശമ്പള കമ്മീഷൻ ജനുവരി 1 മുതൽ പ്രാബല്യത്തിലെന്ന് റിപ്പോർട്ട്
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനം ജനുവരി 20ന് തുടങ്ങും; ബജറ്റ് 29ന്