
അഗര്‍ത്തല: റബര്‍ ഉത്പാദനത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന ആഹ്വാനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ഇന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം റബര്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ത്രിപുര. കേരളത്തിന്‍റെ ഉത്പാദന രീതി ത്രിപുര കണ്ടു പഠിക്കേണ്ടതാണെന്ന് ബിപ്ലബ് പറഞ്ഞു.
സാധാരണ കാലാവസ്ഥയിലും മഴക്കാലത്തും നഷ്ടം സംഭവിക്കാത്ത രീതിയില്‍ റബര്‍ പാല്‍ സംഭരിക്കാനും അനുബന്ധ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സാധിക്കണം. ത്രിപുരയിലെ റബര്‍ ഉത്പാദനത്തിന് അത് വലിയ ഊര്‍ജം പകരുമെന്നും ഒരു സെമിനാറില്‍ ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.
ത്രിപുര വികസന കോര്‍പറേഷന്‍ സംഘടിപ്പിച്ച സെമിനാറിലാണ് ബിപ്ലബിന്‍റെ പരാമര്‍ശം. റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ മാതൃകയാക്കാനാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. 85,000 ഹെക്ടറിലുള്ള റബര്‍ കൃഷിയിലൂടെ പ്രതിവര്‍ഷം 65,330 ടണ്‍ റബറാണ് ത്രിപുര ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam