തൊണ്ടിമുതൽ തിരിമറി കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരായ ആൻ്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി.
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരായ ആൻ്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. 24ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അവധി ആയതിനാൽ ഒന്നാം അഡീഷനൽ ജില്ലാ കോടതിയാണ് ഹർജി പരിഗണിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ അല്ലേ ഇത്തരം അപ്പീലുകൾ നൽകാറുള്ളൂ എന്ന് കോടതി ചോദിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.

