പക തീരാതെ സഭ; സിസ്റ്റർ നീന റോസിനെ ജലന്ധറിലേക്ക് തുരത്തി

By Web TeamFirst Published Jan 22, 2019, 12:35 PM IST
Highlights

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീന റോസിനെ പഞ്ചാബിലെ ജലന്ധറിലെക്ക് സ്ഥലം മാറ്റി സഭ

കൊച്ചി : ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത ഒരു കന്യാസ്ത്രീയെ കൂടി സ്ഥലം മാറ്റി. സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീന റോസിനെതിരെയാണ് സഭയുടെ പ്രതികാര നടപടി. പഞ്ചാബിലെ ജലന്ധറിലെക്ക് ആണ് നീനാ റോസിന് സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത്. ഈ മാസം 26നു ജലന്ധറിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് നിർദേശം. മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയർ ജനറൽ അയച്ച കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് കിട്ടി.

സമരത്തിൽ പങ്കെടുത്ത സിസ്റ്റർ അനുപമ, ജോസഫി ൻ, ആൽഫി, ആൻസിറ്റ  എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സിസ്റ്റർ നീന റോസ് സഭ ചട്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കത്തിൽ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് സഹകരിക്കുന്നതിൽ തടസമുണ്ടാകില്ല. എന്നാൽ സഭയുടെ സംഹിതകൾക്ക് ഉള്ളിൽ നിന്ന് പ്രവർത്തിക്കണം എന്നും കത്തിൽ നീനാ റോസിന് നിർദ്ദേശം ഉണ്ട്. 

click me!