
കൊല്ലം: ദേവസ്വം ബോർഡിൽ ആനപ്പിണ്ടം പെറുക്കാൻ പോലും അവർണരില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. സവർണരല്ലാത്തവരെ ഹിന്ദുക്കളായി കണക്കാക്കാത്ത നിലപാടുകളാണ് ദേവസ്വം ബോർഡുകളെടുക്കുന്നത്. അതേ നിലപാട് തന്നെയാണ് അയ്യപ്പസംഗമത്തിൽ സംഭവിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമരത്തിൽ സെൻകുമാർ പങ്കെടുത്തത് കൊണ്ട് രാജ്യത്തെ 28 ശതമാനം വരുന്ന ഈഴവരുടെ പ്രാധിനിത്യമാകുന്നില്ല. ഒരു സെൻകുമാറിനെ കാണിച്ച് ഈഴവരുടെ പ്രാധിനിത്യവും ഒരു ബാബുവിനെ കാണിച്ച് ദളിത പ്രാധിനിത്യവും പറയുന്ന കൗശലബുദ്ധിയാണ് ബിജെപിയുടേതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു രാജാവും ചങ്ങനാശ്ശേരിയും കൂടിയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. ഹിന്ദുക്കളുടെ ഐക്യമെന്ന് പറഞ്ഞു പൊതുജനങ്ങളെ വിഡ്ഢികളാക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam