ആഢംബരങ്ങളും തിരുവസ്ത്രവുമില്ലാതെ കൂക്കി വിളിയേറ്റ് ബിഷപ്പ് ഫ്രാങ്കോ

By Web TeamFirst Published Sep 21, 2018, 9:29 PM IST
Highlights

ചോദ്യം ചെയ്യലില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പൊലീസിന് വ്യക്തമായതായി കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മാരത്തണ്‍ ചോദ്യം ചെയ്യലുകള്‍ ശേഷം അറസ്റ്റ് ചെയ്ത മുന്‍ ജലന്ധര്‍ ബിഷപ്പിനെ വെെദ്യ പരിശോധന നടത്താനായി എത്തിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് ബിഷപ്പിനെ കൊണ്ടു വന്നത്. സാധാരണ വെെദ്യ പരിശോധന മാത്രമാണ് ഇന്ന് ഉണ്ടായിരിക്കുക.

നാളെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നല്‍കും. എഐആറില്‍ പ്രധാനമായും നാല് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.

ഇന്ന് രാത്രി എട്ടിനാണ് ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വെെദ്യ പരിശോധനയ്ക്കായി എത്തിക്കുകയായിരുന്നു. ഇതിന് ശേഷം കോട്ടയത്തേക്ക് കൊണ്ട് പോകും. ബിഷപ്പിനെ പുറത്ത് എത്തിച്ചപ്പോള്‍ ജനങ്ങള്‍ കൂക്കി വിളിയോടെയാണ് പ്രതിഷേധം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പൊലീസിന് വ്യക്തമായതായി കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ഒരുപാട് ഗുണങ്ങള്‍ പ്രതിയില്‍ നിന്ന് ലഭിച്ചതായും പൊലീസ് അറിയിച്ചു. രണ്ട് മാസത്തെ അന്വേഷണത്തിന്‍റെ ഭാഗമായി ഒരുപാട് തെളിവുകള്‍ ലഭിച്ചു. ബിഷപ്പിന്‍റെ ഗൂഢാലോചന വാദം തരണം ചെയ്യാനുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചുവെന്ന് എസ്പി വ്യക്തമാക്കി. 

click me!