
2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കാൻ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്ത് ബിജെപിയുടെ ചരല്‍ക്കുന്ന് ക്യാമ്പ്. രാഷ്ട്രീയ പ്രചാരണത്തിനൊപ്പം പരിസ്ഥിതി വിഷയങ്ങളിലും സജീവമായി ഇടപെടാന്‍ പ്രാദേശിക സമിതികൾ രൂപീകരിക്കും. മത ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി കൂടുതൽ അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടരും.
വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‍ട്രീയ പിന്തുണ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ബിജെപി പ്രവർത്തനങ്ങൾക്കുള്ള കൃത്യമായ രൂരേഖയ്ക്കാണ് ചരൽക്കൂന്ന് ക്യാന്പിൽ രൂപം നൽകുന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ പ്രത്യേക പദ്ധതികൾ . ക്രിസ്ത്യൻ സഭകളുമായുള്ള ബന്ധത്തിൽ ശുഭകരമായ പുരോഗതി ബിജെപി അവകാശപ്പെടുന്നു. മലബാറിൽ ഭയതോതടെ അകന്നുനിൽക്കുന്ന മുസ്ലീം സമൂഹത്തെ പ്രാദേശിക തലങ്ങളിൽ ബി ജെ പിയോട് അടുപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യും.
സഹകരണ വിഷയത്തിൽ സ പിഎം- കോൺഗ്രസ് വിമർശനങ്ങൾക്ക് മറുപടിയായി കള്ളപ്പണക്കാരെ ഒറ്റപ്പെടുത്തുക സഹകരണ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിക്കും.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ബൂത്ത് തലങ്ങളിൽ ജാഗ്രതാസമിതികൾ രൂപീകരിക്കും. 15,000 പ്രവര്‍ത്തകര്‍ക്ക് ഇതിനായി പരിശീലനം നല്‍കും. ജനുവരി രണ്ടിന് ശാസ്താംകോട്ടയില്‍ പദ്ധതിക്ക് ജലസ്വരാജ് പദ്ധതിക്ക് തുടക്കമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam