
കോഴിക്കോട്:ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തില്‍ ഉന്നത തലത്തിൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്വന്തം തീരുമാനപ്രകാരമാണ് അയാൾ ജയില്‍ ചാടിയതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ് പറഞ്ഞു സാഹചര്യതെളിവുകൾ സൂചിപ്പിക്കുന്നത് അങ്ങനെയാണ് ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട് അത് പുറത്ത് വരണം അകത്തും പുറത്തും അയാൾക്ക് സഹായം ലഭിച്ചിട്ടുണ്ട് ആരാണ് ഇയാൾക്ക് സഹായം ചെയ്തു കൊടുത്തതെന്ന് പുറത്ത് വരണം ജയിൽ അധികൃതർ പറയുന്നത് വിശ്വസിനീയമല്ലെന്നും അദ്ദേഹം പറഞു
ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരു കൊടുംകുറ്റവാളി എങ്ങനെ ജയിൽ ചാടിക്കടന്നു കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്നത് ജയിൽ വകുപ്പുകളല്ല സിപിഎം സ്പോൺസർ ചെയ്യുന്ന വലിയ മാഫിയകളാണ് ജയിൽ നിയന്ത്രിക്കുന്നത് പ്രത്യേകിച്ചും കണ്ണൂർ സെൻട്രൽ ജയിൽ ജയിൽ അധികൃതർ സിപിഎം പറയുന്നത് പോലെ പ്രവർത്തിക്കുന്നവരാണ് ടി.പി.വടക്കേസിലെ പ്രതികൾ ജയിലിൽ മൊബൈലുകൾ, ലഹരി, തുടങ്ങിയവ ഉപയോഗിക്കുന്ന സംഭവമെല്ലാം ഇതിന് ഉദാഹരണമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ഗുരുതരമായ വീഴ്ച യില്‍ മുഖ്യമന്ത്രി ഉത്തരം പറയണം ഇത് ഒറ്റപ്പെട്ട സംഭവം അല്ല ജുഡീഷ്യൻ അന്വേഷണം വേണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു