കമല്‍ തീവ്രവാദി; രാജ്യം വിടണമെന്ന് ബിജെപി

Published : Jan 09, 2017, 05:46 AM ISTUpdated : Oct 05, 2018, 12:28 AM IST
കമല്‍ തീവ്രവാദി; രാജ്യം വിടണമെന്ന് ബിജെപി

Synopsis

കോഴിക്കോട്: സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി. എസ്‍ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളത്തിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെഗുവേരയുടെ ചിത്രങ്ങളെടുത്തുമാറ്റണമെന്നും എ എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

ദേശീയതയെ അംഗീകരിക്കുന്നില്ലെങ്കില്‍ കമലിന് രാജ്യം വിടാമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് കമല്‍ തീവ്രവാദിയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞുവച്ചു. ദേശീയഗാന വിവാദത്തെ ചൊല്ലി കമലും, ബിജെപിയും തമ്മിലുള്ള പോര് വീണ്ടും മുറുകുകയാണ്. ഏറ്റവുമൊടുവിലായി എം ടിക്കെതിരായ ബിജെപിയുടെ കടന്നാക്രമണത്തേയും കമല്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കമലിനെ തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം. കമലിനെ പിന്തുണക്കുന്ന സിപിഎമ്മിനേയും വിമര്‍ശിച്ച എ എന്‍ രാധാകൃഷ്ണന്‍ ഗ്രാമങ്ങളില്‍ സിപിഎം വച്ചിരിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാൽ പോലും ഈ സർക്കാരിന്റെ കാലത്ത് ജോലി ലഭിക്കില്ല; സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകുന്നുവെന്നും കെ സി വേണുഗോപാൽ
ഇതുവരെ ഇളകാത്ത ഇടതുകോട്ട! കൈപ്പത്തി ചിഹ്നത്തിൽ വി.എസിന്റെ വിശ്വസ്തൻ! മലമ്പുഴയിലെ ക്ലൈമാക്സ് പ്രവചനാതീതം