സംസ്ഥാന സര്‍ക്കാറിന് ബിജെപി മുന്നറിയിപ്പ്; അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും

Published : Jan 05, 2019, 01:55 PM ISTUpdated : Jan 05, 2019, 02:31 PM IST
സംസ്ഥാന സര്‍ക്കാറിന്  ബിജെപി മുന്നറിയിപ്പ്; അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും

Synopsis

ശബരിമല സംസ്ഥാന സർക്കാറിന് മുന്നറിയിപ്പുമായി ബിജെപി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള വലിയ  പ്രത്യാഘാതം സര്‍ക്കാറിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. 

ദില്ലി: ശബരിമല സംസ്ഥാന സർക്കാറിന് മുന്നറിയിപ്പുമായി ബിജെപി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള വലിയ പ്രത്യാഘാതം സര്‍ക്കാറിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. സംസ്ഥാന സർക്കാർ എന്ത് പ്രത്യാഘാതം ആണ് നേരിടേണ്ടി വരിക എന്ന ചോദ്യത്തിന് ബുദ്ധിയുള്ളവർക്ക് മനസിലാകും എന്നായിരുന്നു നരസിംഹറാവുവിന്‍റെ മറുപടി.

ലിംഗപരമായ തുല്യ നീതിക്കായി നിലകൊള്ളുന്ന പാർട്ടിയാണ് ബിജെപി. പക്ഷെ ഇവിടെ പ്രശ്നം വിശ്വാസത്തിന്റേതും ആചാരത്തിന്റേതും കൂടിയാണ്. മുത്തലാക്ക് ജെൻഡർ വിഷയവും ശബരിമല വിശ്വസ വിഷയവുമാണ്- നരസിംഹറാവു പറഞ്ഞു. ശബരിമല സംബന്ധിച്ച കോൺഗ്രസ്‌ നിലപാടും കാപട്യമാണ്.

ദേശിയ തലത്തിലും കേരളത്തിലും കോൺഗ്രസിനു രണ്ടു നിലപാടാണ്. ഇത് ഇരട്ടത്താപ്പാണ്. അതേസമയം ഓർഡിനൻസ് കൊണ്ടു വരുന്നതുമായ ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.  വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പ്രതികരിക്കാനാവില്ല എന്നായിരുന്നു മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ