
തൃശ്ശൂര്‍:തൃശൂരിൽ ബിജെപി നേടിയത് ഐതിഹാസികവും ആധികാരികവുമായ വിജയമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പറഞ്ഞു.തൃശൂരിൽ താമര വിരിയുമോ എന്ന ചോദ്യത്തിന് വെളിക്കുണ്ടിൽ വിരിയും എന്ന് സുനിൽകുമാർ പരിഹസിച്ചു ബി ജെ പി അക്കൗണ്ട് ബാങ്കിൽ തുറക്കുമെന്ന് മുരളീധരനും പരിഹസിച്ചു വോട്ടെണ്ണൽ ദിനം പടിഞ്ഞാറെക്കോട്ടയിൽ സുനിൽ കുമാറിന്റെ വിജയ രഥം തയാറായിരുന്നു അന്നുമുതൽ സുനിൽ കുമാറിന് പരാജയം അംഗീകരിക്കാന്നായിട്ടില്ല നാലുലക്ഷത്തി പതിമൂവായിരം പേർ സുരേഷ് ഗോപിക്ക് വോട്ടുചെയ്തു ഇത്രയും വോട്ടർമാരെ കള്ളന്മാരാക്കുകയാണിപ്പോൾ . സുനിൽകുമാർ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നു ജനവിധിയെ പരിഹസിക്കുന്നുവെന്നും അനീഷ്കുമാര്‍ പറഞ്ഞു
കേവലം ഒരു ബൂത്തിൽ പ്രാദേശികമായ പരാതി മാത്രമാണ് ഉള്ളത് മറ്റൊരിടത്തും ഒരു പരാതിയും പറഞ്ഞില്ല ഇതുവരെ കോടതിയെ സമീപിച്ചില്ല ഹൈക്കോടതിയെ സമീപിച്ചു എന്ന് സുനിൽകുമാർ പറയുന്നത് പച്ചക്കളളമാണ്. മത ചിഹ്നം ഉപയോഗിച്ചു എന്ന പരാതിയാണ് ഹൈക്കോടതിയിൽ ഉള്ളത് അല്ലാതെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ പരാതിയല്ല തെരഞ്ഞെടുപ്പ് കമ്മീഷനിൽ സത്യവാങ്മൂലവും നൽകാം അതും ചെയ്തില്ല കോടതിയിൽ പോയാൽ തെളിവും രേഖയും കൊടുക്കേണ്ടിവരും സുനിൽ കുമാറിനോ പ്രതാപനോ മുരളീധരനോ ധൈര്യമുണ്ടോ സത്യവാങ്മൂലം നൽകാനെന്നും അദ്ദേഹം ചോദിച്ചു
bjp ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചോദ്യം ചെയ്യാതിരിക്കില്ല നിയമനടപടി സ്വീകരിക്കും സുരേഷ് ഗോപിക്ക് ഇരട്ട വോട്ടില്ല നഗരസഭയിൽ തിരുവനന്തപുരത്താണ് വോട്ട്.അത് സ മാറ്റാൻ മയമുണ്ടല്ലോ. രണ്ടും രണ്ട് വോട്ടാണെന്നും അനീഷ്കുമാര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam