
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്ക് ഇന്‍കം ടാക്സ് അയച്ച നോട്ടീസിനെക്കുറിച്ച് രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് ബിജെപി. 2010-11 കാലയളവില്‍ വാധ്രയുടെ കമ്പിനി സ്കൈ ലൈറ്റ് വരുത്തിയ 25 കോടി കുടിശിക അടക്കാനാവശ്യപ്പെട്ടാണ് ഇന്‍കം ടാക്സ് നോട്ടീസ് അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഭരണകാലത്ത് വന്‍ അഴിമതികള്‍ കാണിച്ച വിജയ് മല്യയും, റോബര്‍ട്ട് വാധ്രയും നിയമത്തെ അഭിമുഖീകരിക്കുകയാണ്.
അതില്‍ അവര്‍ അരക്ഷിതരാണെന്നും ബിജെപി വക്താവ് സാമ്പത്ത് പാത്ര ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിജയ് മല്യയും റോബര്‍ട്ട് വാധ്രയും നിയമം ലംഘിച്ച് കോണ്‍ഗ്രസ് ഭരണകാലവത്ത് തഴച്ചുവളര്‍ന്നവരാണെന്നും ബിജെപി വക്താവ് ആരോപിച്ചു. യുപിഎ ഭരണകാലത്ത് വിജയ് മല്യ സന്തോഷവാനായിരുന്നു എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.
നിയമലംഘകരെ തങ്ങള്‍ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും കോണ്‍ഗ്രസ് പരിഗണിച്ചതെങ്ങനെയെന്നും ഇപ്പോള്‍ ആര്‍ക്കും മനസിലാകുമെന്നും സാമ്പത്ത് പാത്ര പറഞ്ഞു. 2013 ല്‍ ലോണ്‍ നല്‍കുന്നതാവശ്യപ്പെട്ട് സഹായങ്ങള്‍ നല്‍കുന്നതിനായി പി.ചിദംബരത്തിന് വിജയ് മല്യ കത്തയച്ചിരുന്നതായും സാമ്പത്ത് പാത്ര ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam