രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കാന്‍ ബിജെപി

Web Desk |  
Published : Jul 20, 2018, 04:42 PM ISTUpdated : Oct 02, 2018, 04:21 AM IST
രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കാന്‍ ബിജെപി

Synopsis

രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് ബിജെപി

ദില്ലി: രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കാൻ ബിജെപി തീരുമാനം. അവിശ്വാസ പ്രമേയത്തിനെടെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയത് അസത്യ പ്രചാരണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തോട് തെറ്റിദ്ധരിപ്പിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ മോദി ഉപയോഗിച്ചത് റാഫേല്‍ അഴിമതി പണമാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. 

യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രസംഗം  ബിജെപി തടസപ്പെടുത്തുകയായിരുന്നു. തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാര്‍ ബഹളം വച്ചതോടെ കുറച്ചു നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.

അവിശ്വാസ പ്രമേയത്തിനിടെ തെളിവുകളില്ലാതെ രാഹുല്‍ നടത്തിയ ആരോപണങ്ങള്‍ അവകാശ ലംഘനമാണെന്നാണ് ബിജെപിയുടെ വാദം. ഇതു സംബന്ധിച്ചാണ് ഇവര്‍ നോട്ടീസ് നല്‍കുക. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് പുതുജീവനേകിയ കേരളം, ദുർഗ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നു, മന്ത്രി കാണാനെത്തി
കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്