
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ വരട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. നന്നാട് മാങ്ങത്തറയിൽ സുരേഷ് (39) നെയാണ് കാണാതായത്. സ്ഥലത്ത് പൊലീസും അഗ്നിശമന സേനയും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ താറാവ് കര്‍ഷകന്‍ ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു.
മാന്നാർ ചെന്നിത്തലയിലാണ് താറാവുകളെ തീറ്റുന്നതിനിടെ വള്ളം മറിഞ്ഞ് ഇരമത്തുർ തൂവൻതറയിൽ മാത്യൂ (62 ) മരിച്ചത്. വെള്ളം നിറഞ്ഞു കിടന്ന പുഞ്ച പാടശേഖരത്തിലുള്ള താറാവുകളെ തീറ്റുന്നതിനിടെ വള്ളം മറിഞ്ഞു ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam