ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തു

By Web DeskFirst Published Mar 6, 2018, 9:11 AM IST
Highlights
  • ത്രിപുരയിലെ വന്‍ വിജയത്തിന് പിന്നാലെ ത്രിപുരയിലെ കമ്യൂണിസ്റ്റ് ശില്‍പ്പങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു

അഗര്‍ത്തല:  ത്രിപുരയിലെ വന്‍ വിജയത്തിന് പിന്നാലെ ത്രിപുരയിലെ കമ്യൂണിസ്റ്റ് ശില്‍പ്പങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു. സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിൽ നിന്ന് ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമ തകര്‍ത്തത് എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നുണ്ട്.

അതേ സമയം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ത്രിപുരയില്‍ വ്യാപകമായി സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെടുകയാണ്. പലസ്ഥലങ്ങളിലും സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. 200 ഒളം കേസുകളാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎമ്മിനെതിരെ നടന്ന ആക്രമണത്തിന്‍റെ പേരില്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് എന്നാണ് സിപിഎം പറയുന്നത്. നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്.

click me!