പ്രധാനമന്ത്രിയുടെ കൊൽക്കത്തയിലെ മെഗാ റാലി ബിജെപി റദ്ദാക്കി

Published : Jan 22, 2019, 02:59 PM ISTUpdated : Jan 22, 2019, 04:10 PM IST
പ്രധാനമന്ത്രിയുടെ കൊൽക്കത്തയിലെ മെഗാ റാലി ബിജെപി റദ്ദാക്കി

Synopsis

പ്രധാനമന്ത്രി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി റദ്ദാക്കി. പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി മറ്റ് റാലികളില്‍ പങ്കെടുക്കുന്നതിനാലാണ് മെഗാ റാലി റദ്ദാക്കിയതെന്ന് വിശദീകരണം. 

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ അടുത്ത മാസം നടത്താനിരുന്ന മെഗാ റാലി ബി ജെ പി റദ്ദാക്കി. പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിലായി ഉടൻ നടക്കുന്ന മൂന്നിലധികം റാലികളിൽ പങ്കെടുക്കുന്നതിനാലാണ് മെഗാ റാലി റദ്ദാക്കിയതെന്നാണ് വിശദീകരണം. 

ഫെബ്രുവരി എട്ടിനായിരുന്നു റാലി നടത്താനിരുന്നത്. അതേസമയം, ഇതേ ദിവസം അസൻസോളിൽ സംഘടിപ്പിക്കുന്ന റാലിയിൽ മോദി പങ്കെടുക്കും. എന്നാൽ, ബി ജെ പി നടത്താൻ ലക്ഷ്യമിട്ടിരുന്ന രഥയാത്രയ്‌ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും അനുമതി നിഷേധിച്ചിരിക്കുകയാണ്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പശ്ചിമ ബംഗാള്‍  മുഖ്യമന്ത്രി മമത ബാനർജി ബി ജെ പി വിരുദ്ധ  പ്രതിപക്ഷ കക്ഷികളുടെ റാലി സംഘടിപ്പിച്ചതിനു പിന്നാലെയാണ് മോദിയുടെ റാലി റദ്ദാക്കിയതായി ബി ജെ പി അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ വിടാമെന്ന് പറഞ്ഞ് കെണിയിലാക്കി, കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ
ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ